Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuttanad

Alappuzha

കു​ട്ട​നാ​ട്ടി​ൽ പു​ഞ്ചക്കൊയ്ത്ത് ഇന്നുമുതൽ; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

രാ​മങ്ക​രി: കു​ട്ട​നാ​ട് വീ​ണ്ടു​മൊ​രു പു​ഞ്ച​ക്കൊ​യ്ത്ത് സീ​സ​ണി​ലേ​ക്ക്. നെ​ടു​മു​ടി വൈ​ശ്യം​ഭാ​ഗം മ​ണ​ത്ര​കാ​ട് പാ​ട​ശേ​ഖ​ര​ത്ത് ഇ​ന്ന് കൊ​യ്ത്തി​ന് തു​ട​ക്കം. ക​ർ​ഷ​ക​ർ വ​ല്ലാ​ത്ത ആ​ശ​ങ്ക​യി​ൽ.

ഇ​പ്രാ​വ​ശ്യം സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ല്ല് സം​ഭ​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​ത് വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ക പ്ര​യാ​സ​മാ​ണ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. നെ​ല്ല് സം​ഭ​രി​ക്കവാനും അ​ത് മാ​സ​ങ്ങ​ളോ​ളം സൂ​ക്ഷി​ച്ചു​വെ​യ്ക്കു​വാ​നു​മു​ള്ള സൗ​ക​ര്യം കു​ട്ട​നാ​ട്ടി​ലെ എ​ല്ലാ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്കു​മി​ല്ല. പി​ന്നെ​യെ​ങ്ങ​നെ​യാ​ണ് ഇ​ത് വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ൻ ക​ഴി​യു​ക എ​ന്നാ​ണ് ഭൂ​രി​ഭാ​ഗം വ​രു​ന്ന ക​ർ​ഷ​ക​രു​ടെയും പ്ര​ധാ​ന ചോ​ദ്യം. ക​ർ​ഷ​ക​ർ മാ​ത്ര​മ​ല്ല മി​ക്ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും ഇ​തേ ആ​ശ​ങ്ക ത​ന്നെ പ​ങ്കു​വെ​യ്ക്കു​ന്നു എ​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ദ്ധി​പ്പി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ അ​നു​ഭ​വ​മാ​ണ് ക​ർ​ഷ​ക​രെ പോ​ലെ ഇ​വ​രേം ഇ​ങ്ങ​നെ ചി​ന്തി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് നെ​ല്ല് സം​ഭ​ര​ണം ന​ട​ത്തി​യ വ​ക​യി​ൽ പ​ല സം​ഘ​ങ്ങ​ൾ​ക്കും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചെ​ന്നു മാ​ത്ര​മ​ല്ല കേ​സും വ​ഴ​ക്കും നാ​ട്ടു​കാ​രു​ടെ പ​ഴി​യും കേ​ൾ​ക്കേ​ണ്ടി വ​ന്ന​ത് ഇ​നി​യും മ​റ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഈ ​പ്ര​ത്യേ​ക​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ പ​റ​യു​ന്ന​തതുകേ​ട്ട് എ​ങ്ങ​നെ​യാ​ണ് യാ​തൊ​രു മു​ന്നൊ​രു​ക്ക​വും ഇ​ല്ലാ​തെ വീ​ണ്ടു​മൊ​രു സം​ഭ​ര​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ക.

നെ​ല്ലി​ന്‍റെ വി​ല ഇ​ക്കു​റി പി ​ആ​ർ എ​സ് വാ​യ്പ അ​വ​സാ​നി​പ്പി​ച്ച് നേ​രി​ട്ട് ന​ല്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​തെ​ങ്കി​ലും അ​തി​നു​ള്ള ന​ട​പ​ടി​യും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രു​ടെയും അ​ക്കൗ​ണ്ടു​ക​ൾ മ​റ്റു ബാ​ങ്കു​ക​ളി​ലാ​ണ്.

കൂ​ടാ​തെ ഐ. ​എ​ഫ് . എ​സ്. സി. ​കോ​ഡ്, നെ​റ്റ് ബാ​ങ്കി​ങ്ങ്, ചെ​ക്കി​ന് അം​ഗീ​കാ​രം എ​ന്നി​വ​യി​ല്ലെ​ന്നു പ​റ​ഞ്ഞ് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളെ നെ​ല്ലു​വി​ല വി​ത​ര​ണ​ത്തി​ൽ നി​ന്ന് നേരത്തേ ത​ന്നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ഴും ഇ​തി​ൽ മാ​റ്റ​മൊ​ന്നും വ​രു​ത്തി​യി​ട്ടു​മി​ല്ല. പി​ന്നെ​ങ്ങ​നെ നെ​ല്ലി​ന്‍റെ വി​ല സ​മ​യ​ബ​ന്ധി​ത​മാ​യി ക​ർ​ഷ​ക​ർ​ക്ക് ന​ല്കാ​ൻ ക​ഴി​യു​മെ​ന്നും ഇ​വ​ർ ചോ​ദി​ക്കു​ന്നു.
ഇ​നി ഇ​തെ​ല്ലാം മാ​റ്റി​വെ​ച്ച് സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ വ​ഴി ന​ല്കാ​മെ​ന്നു​വ​ച്ചാ​ൽ ത​ന്നെ​യും അ​തി​നാ​യി അ​വ​ർ ഇ​നി​യും പു​തി​യ അ​ക്കൗ​ണ്ടു​ക​ൾ തു​റ​ക്കേ​ണ്ടി​വ​രും . ഇ​ത് ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പു​തി​യൊ​ര് ബു​ദ്ധി​മു​ട്ടി​ന് കൂ​ടി വ​ഴി​വെ​യ്ക്കു​ന്ന​താ​ണ്.
ഇ​ങ്ങ​നെ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ​ക്ക് ന​ടു​വി​ലാ​ണ് ഇ​ത്ത​വ​ണ പു​ഞ്ച​ക്കൊ​യ്ത​ത്തി​ന്‍റെ സീ​സ​ൺ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത് . ഇ​തു ത​ന്നെ​യാ​ണ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​തെ​ന്നും പ​റ​യാം.

Kerala

തനത് കുട്ടനാടൻ താറാവിനെ സംരക്ഷിക്കാം

ആ​​​ന്‍റ​​​ണി ആ​​​റി​​​ൽ​​​ച്ചിറ, ച​​​മ്പ​​​ക്കു​​​ളം
2014ലെ ​​​പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ടെ കാ​​​ല​​​ത്ത് കു​​​ട്ട​​​നാ​​​ട്ടി​​​ലെ താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക​​​ർ ത​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ഒ​​​ന്നി​​​ച്ചുകൂ​​​ടു​​​ക​​​യു​​​ണ്ടാ​​​യി. 1080 താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു അ​​​ന്ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഒ​​​ന്നി​​​ച്ചുകൂ​​​ടി​​​യ​​​ത്. എ​​​ന്നാ​​​ൽ 2024 ആ​​​യ​​​പ്പോ​​​ഴേ​​​ക്കും കു​​​ട്ട​​​നാ​​​ട്ടി​​​ലെ താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക​​​രു​​​ടെ എ​​​ണ്ണം നൂ​​​റി​​​ൽ താ​​​ഴെ​​​യാ​​​യി കു​​​റ​​​ഞ്ഞു. കു​​​ട്ട​​​നാ​​​ട്ടി​​​ലെ താ​​​റാ​​​വ്കൃ​​​ഷി നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ ക​​​ർ​​​ഷ​​​ക​​​രെ താ​​​റാ​​​വ്കൃ​​​ഷി​​​യി​​​ൽ​​നി​​​ന്നു പി​​​ന്നോ​​​ട്ട​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്നു. പ​​​ത്ത് വ​​​ർ​​​ഷം​​കൊ​​​ണ്ട് താ​​​റാ​​​വ്ക​​​ർ​​​ഷ​​​ക​​​രു​​​ടെ എ​​​ണ്ണം പ​​​ത്തി​​​ലൊ​​​ന്നാ​​​യി കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടു​​പി​​​ടി​​​ച്ച് പ്ര​​​തി​​​വി​​​ധി നി​​​ർ​​​ദേ​​​ശി​​​ക്കേ​​​ണ്ട​​​വ​​​രു​​​ടെ അ​​​ലം​​​ഭാ​​​വം ബാ​​​ക്കി​​​യു​​​ള്ള ക​​​ർ​​​ഷ​​​ക​​​രെ കൂ​​​ടി ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്ന് പി​​​ൻ​​​മാ​​​റാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​ക്കു​​​ന്നു.


പ​​​ക്ഷി​​​പ്പ​​​നി​​​യും മ​​​റ്റു രോ​​​ഗ​​​ങ്ങ​​​ളും
2014ൽ ​​​കു​​​ട്ട​​​നാ​​​ട​​​ൻ പ്ര​​​ദേ​​​ശ​​​ത്ത് അ​​​വ​​​ത​​​രി​​​ച്ച പ​​​ക്ഷി​​​പ്പ​​​നി​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ഒ​​​രു ദ​​​ശാ​​​ബ്ദ​​​ത്തി​​​നി​​​ടെ താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ട്ട ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി. പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ടെ പേ​​​രി​​​ൽ, താ​​​റാ​​​വി​​​ന്‍റെ മാം​​​സ​​​വും മു​​​ട്ട​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ടെ പേ​​​രി​​​ൽ ഒ​​​രു പ​​​റ്റം ആ​​​ളു​​​ക​​​ൾ താ​​​റാ​​​വി​​​നെ കൊ​​​ന്നൊ​​​ടു​​​ക്കി​​​യ​​​പ്പോ​​​ൾ മ​​​റ്റ് ചി​​​ല ക​​​ർ​​​ഷ​​​ക​​​ർ പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്നു​​​ക​​​ൾ ന​​​ല്കി വ​​​ലി​​​യ മു​​​ത​​​ൽമു​​​ട​​​ക്കി​​​ൽ ത​​​ങ്ങ​​​ളു​​​ടെ താ​​​റാ​​​വു​​​ക​​​ളെ സം​​​ര​​​ക്ഷി​​​ച്ചു. എ​​​ന്നാ​​​ൽ അ​​​ങ്ങ​​​നെ സം​​​ര​​​ക്ഷി​​​ച്ച താ​​​റാ​​​വി​​​ന്‍റെ മു​​​ട്ട നി​​​രോ​​​ധ​​​നം നി​​​മി​​​ത്തം ഉ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ടിവ​​​ന്നു. പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് മു​​​ട്ട​​​ക​​​ളാ​​​ണ് അ​​​ന്ന് ക​​​ർ​​​ഷ​​​ക​​​ർ ഓ​​​രോ ദി​​​വ​​​സ​​​വും ന​​​ശി​​​പ്പി​​​ച്ചു ക​​​ള​​​യാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യ​​​ത്. എ​​​ന്നാ​​​ൽ പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്നു​​​ക​​​ൾ ന​​​ല്കാ​​​തെ താ​​​റാ​​​വി​​​നെ കൊ​​​ല്ലാ​​​ൻ വി​​​ട്ടു​​​കൊ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും ല​​​ഭി​​​ച്ചു. എ​​​ന്നാ​​​ൽ താ​​​റാ​​​വി​​​നെ കൊ​​​ല്ലാ​​​തെ പ​​​രി​​​ര​​​ക്ഷി​​​ച്ച​​​വ​​​ർ​​​ക്ക് ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ബാ​​​ധ്യ​​​ത മാ​​​ത്രം ബാ​​​ക്കി​​​യാ​​​യി.


ഇ​​​ന്നും ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന പ​​​ക്ഷി​​​പ്പ​​​നി​​​യെ​​​പ്പ​​​റ്റി ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ളോ സ​​​ത്യ​​​സ്ഥി​​​തി​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലോ ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ല.​


മ​​റു​​നാ​​ട​​ൻ​​ താ​​​റാ​​​വു​​​ക​​​ൾ
ഇ​​​ന്ന് കു​​​ട്ട​​​നാ​​​ട​​​ൻ താ​​​റാ​​​വ് എ​​​ന്ന പേ​​​രി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ മി​​​ക്ക ഇ​​​ട​​​ങ്ങ​​​ളി​​​ലും ല​​​ഭി​​​ക്കു​​​ന്ന​​​ത് മ​​​റു​​​നാ​​​ട​​​ൻ താ​​​റാ​​​വാ​​​ണ്. കു​​​ട്ട​​​നാ​​​ടി​​​ന്‍റെ ത​​​ന​​​ത് ശൈ​​​ലി​​​യി​​​ൽ സ​​​മ​​​യ​​മെ​​ടു​​​ത്ത് വ​​​ള​​​ർ​​​ത്തു​​​ന്ന കു​​​ട്ട​​​നാ​​​ടി​​​ന്‍റെ ത​​​ന​​​ത് ഇ​​​ന​​​ങ്ങ​​​ളാ​​​യ ചാ​​​ര​​​യോ​​​ടും ചെ​​​മ്പ​​​ല്ലി​​​യോ​​​ടും സാ​​​മ്യം തോ​​​ന്നു​​​ന്ന മ​​റു​​നാ​​ട​​ൻ​​താ​​​റാ​​​വു​​​ക​​​ൾ വി​​​പ​​​ണി പി​​​ടി​​​ച്ച​​​ട​​​ക്കു​​​ന്ന​​​ത് കു​​​ട്ട​​​നാ​​​ട​​​ൻ താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ധാ​​​ന ഭീ​​​ഷ​​​ണി​​​യാ​​​യി മാ​​​റി​​​യി​​​ട്ടു​​​ണ്ട്.


നാ​​​ലു മാ​​​സംകൊ​​​ണ്ട് വ​​​ള​​​ർ​​​ച്ച​​​യെ​​​ത്തു​​​ന്ന താ​​​റാ​​​വി​​​നെ മു​​​ട്ട​​​യ്ക്കും മാം​​​സ​​​ത്തി​​​നും എ​​​ന്നി​​​ങ്ങ​​​നെ വേ​​​ർ​​​തി​​​രി​​​ക്കും. മാം​​​സ​​​ത്തി​​​നു​​​ള്ള​​​വ​​​യെ മാ​​​ർ​​​ക്ക​​​റ്റി​​​ലേ​​​ക്കും മു​​​ട്ട​​യ്ക്കു​​​ള്ള​​​വ​​​യെ തു​​​ട​​​ർ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നും മാ​​​റ്റും. എ​​​ന്നാ​​​ൽ വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന താ​​​റാ​​​വി​​​ന് ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​ണ്ടാ​​​യ പ​​​രി​​​പാ​​​ല​​​ന ചെ​​​ല​​​വി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ വി​​​ല​​പോ​​​ലും ല​​​ഭി​​​ക്കാ​​​തെ പോ​​​കു​​​ന്നു. വ​​​ഴി​​​യോ​​​ര വി​​​ല്പ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്രീ​​​കൃ​​​ത വി​​​ല്‌​​​പ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും താ​​​റാ​​​വൊ​​​ന്നി​​​ന് 400 രൂ​​​പ​​​യ്ക്ക് അ​​​ടു​​​ത്തോ അ​​​തി​​​ന് മു​​​ക​​​ളി​​​ലോ ആ​​​ണ് വി​​​ല. എ​​​ന്നാ​​​ൽ ത​​​നി നാ​​​ട​​​ൻ താ​​​റാ​​​വു​​​ക​​​ളു​​​ടെ ഹോ​​​ൾ​​​സെ​​​യി​​​ൽ മാ​​​ർ​​​ക്ക​​​റ്റ് വി​​​ല 250 രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യാ​​​ണ്.
പ്ര​​​തി​​​വി​​​ധി


=മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന താ​​​റാ​​​വി​​​ന് നി​​​ശ്ചി​​​ത നി​​​കു​​​തി ചു​​​മ​​​ത്ത​​​ണം. ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന താ​​​റാ​​​വു​​​ക​​​ളു​​​ടെ വി​​​ല നാ​​​ട​​​ൻ താ​​​റാ​​​വു​​​ക​​​ളു​​​ടെ വി​​​ല​​​യേ​​​ക്കാ​​​ൾ താ​​​ഴെ​​യാ​​​വു​​​ന്നി​​​ല്ല എ​​​ന്ന് ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​ണം.
=ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന താ​​​റാ​​​വി​​​ന് ചു​​​മ​​​ത്തു​​​ന്ന നി​​​കു​​​തി​​​യി​​​ൽ ഒ​​​രു വി​​​ഹി​​​തം താ​​​റാ​​​വ്ക​​​ർ​​​ഷ​​​ക​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ക്ക​​​ണം.
=താ​​​റാ​​​വി​​ന് തൂ​​​ക്ക​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി നി​​​ശ്ചി​​​ത തു​​ക നി​​​ശ്ച​​​യി​​​ച്ച് ന​​​ല്കു​​​ക​​​യും അ​​​ത് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ന്നു എ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും വേ​​​ണം. ഇ​​ത​​നു​​സ​​രി​​ച്ചാ​​ക​​ണം ക​​​മ്പോ​​​ള വി​​​ല.
=കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ ക​​​മ്പോ​​​ളവി​​​ല നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​നും മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​തി​​​നും വേ​​​ണ്ട ന​​​ട​​​പ​​​ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഭാ​​​ഗ​​​ത്ത് നി​​​ന്ന് ഉ​​​ണ്ടാ​​​വ​​​ണം.
=താ​​​റാ​​​വ്കൃ​​​ഷി​​​യു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​വും ക​​​ർ​​​ഷ​​​ക സൗ​​​ഹൃ​​​ദ​​​വും ആ​​​ക​​​ണം.
=പ​​​ക്ഷി​​​പ്പ​​​നി​​​യെ​​ക്കു​​റി​​ച്ച് വ്യ​​​ക്ത​​​മാ​​​യ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ക​​​യും താ​​​റാ​​​വി​​​നെ കൊ​​​ന്നു ത​​​ള്ളു​​​ന്ന​​​തി​​​ന് പ​​​ക​​​രം സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വി​​​ൽ പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്നു​​​ക​​​ൾ ന​​​ല്കി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് വേ​​​ണ്ട ന​​​ട​​​പ​​​ടി​​യെ​​ടു​​ക്കു​​ക​​യും വേ​​​ണം.
=പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ടെ പേ​​​രി​​​ൽ താ​​​റാ​​​വി​​​നെ കൊ​​​ല്ലേ​​​ണ്ടി വ​​​ന്നാ​​​ൽ, കൊ​​​ല്ലു​​​ന്ന താ​​​റാ​​​വി​​​ന്‍റെ എ​​​ണ്ണ​​​ത്തി​​​ലും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര നി​​​ർ​​​ണ​​​യ​​​ത്തി​​​ലും സു​​​താ​​​ര്യ​​​ത കൊ​​​ണ്ടു​​​വ​​​ര​​​ണം.

Latest News

Up